കൊച്ചി: 140 കിലോമീറ്റർ എന്ന രേഖ ഹൈക്കോടതി മായ്ച്ചു, ദൂരം നീളുന്നതിൻ്റെ പേരിൽ ദീര്‍ഘദൂര സ്വകാര്യ ബസ് സര്‍വീസിന് ഏർപ്പെടുത്തിയ നിയന്ത്രണം ഹൈക്കോടതി നീക്കി. സ്വകാര്യ ബസുകള്‍ക്ക്140 കിലോമീറ്ററിന് മുകളില്‍ സര്‍വീസ് നടത്താനാവില്ലെന്ന വ്യവസ്ഥയാണ് ഹൈക്കോടതി മാറ്റിയത്. സ്വകാര്യ ബസുകൾക്ക് കൂടുതൽ ദൂരം സർവീസ് നടത്താൻ അനുമതിയായി.140 കിലോമീറ്ററിന് മുകളിൽ സ്വകാര്യ ബസുകൾക്ക് സര്‍വീസ് അനുവദിക്കരുതെന്ന് മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമില്‍ ഉൾപ്പെട്ടിരുന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയിരിക്കിയിരിക്കുന്നത്. ഇതോടെ ദീർഘദൂര യാത്രകൾക്കും യാത്രക്കാരുടെ ഇഷ്ടാനുസൃത റൂട്ടുകൾക്കും കൂടുതല്‍ സൗകര്യങ്ങളാണ് ഇനി തുറക്കുന്നത്.
സ്വകാര്യ ബസുടമകള്‍ സമർപ്പിച്ച ഹരജിയെ തുടർന്നാണ് ഈ വിധി ഉണ്ടായത്. കെ.എസ്.ആർ.ടി.സി അവകാശപ്പെടുന്ന 140 കിലോമീറ്റർ പരിധി നിയമപരമല്ലെന്ന വാദം ഹൈക്കോടതി അംഗീകരിച്ചത് സ്വകാര്യ ബസ് സർവീസുകൾക്ക് വലിയ നേട്ടമായി മാറിയിരിക്കുകയാണ്.
The High Court struck down the government system. Now private bus can run any distance.